തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷൻ അങ്കണം ടാറിംഗ് ചെയ്യുന്നതിനും ഒന്നും രണ്ടും പ്ലാറ്റുഫോമുകളിൽ പഴയ ആസ്ബറ്റോസ് ഷീറ്റ് മാറ്റി പുതിയ ഗാൽവനൈസിംഗ് ഷീറ്റ് സ്ഥാപിക്കുന്നതിനും ഒരുകോടി രൂപ അനുവദിച്ചു. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതിനാൽ നിർമ്മാണം ഉടനെ തുടങ്ങുമെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നതിന് 80 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ലിഫ്റ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട സിവിൽ ജോലികൾ നടന്നുവരികയാണ്.