അടൂർ: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം അടൂർ ഏരിയ സെക്രട്ടറി അഡ്വ.എസ് മനോജ് സ്വാഗതം പറഞ്ഞു.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആർ.ഉണ്ണികൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു.കെ കുമാരൻ,എസ് രാജീവ്,ദിവ്യാ റെജി മുഹമ്മദ്,റോഷൻ ജേക്കബ്,ആർ സുരേഷ്,ബി നിസാം,ടി.മധു,കെ.സാജൻ,കെ.വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു. റോയി ഫിലിപ്പ് നന്ദി പറഞ്ഞു.