തിരുവല്ല: സംസ്ഥാനത്തെ അംഗൻവാടികളുടെ സ്ഥിതി മനസിലാക്കുന്നതിനായി മൂന്നു ദിവസത്തെ ശില്പശാല തിരുവല്ല ബോധനയിൽ ആരംഭിച്ചു.സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്.സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ കെ.ജെ.ഹരികുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലയിൽ നിന്നുള്ളവർ ശില്പശാലയിൽ പങ്കെടുക്കും. അംഗൻവാടികളുടെ ഭൗതിക സൗകര്യങ്ങൾ,പഠനാന്തരീക്ഷം, സാമൂഹ്യഇടപെടൽ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് ശില്പശാല.ഈ മേഖലകളെ അടിസ്ഥാനമാക്കി എസ്.സി.ഇ.ആർ.ടി നടത്തിയ സർവേയുടെ വിവരങ്ങൾ ശില്പശാലയിൽ ചർച്ചകൾക്കും വിശകലനങ്ങൾക്കും വിധേയമാക്കും.അംഗൻവാടികൾ സംബന്ധിച്ച അന്തിമ റിപ്പാർട്ട് എസ്.എസ്.കെ കേരളം തയാറാക്കി.തുടർ നടപടികൾക്കായി വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കും.വിദ്യാഭ്യാസ വിദഗ്ധന്മാരായ ഡോ.ടി.പി.കലാധരൻ, ഡോ.ആർ.വിജയമോഹനൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകും. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.വി.അനിൽ ശില്പശാലയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകി.പ്രോഗ്രാം ഓഫീസർ പി.എ.സിന്ധുവാണ് ശില്പശാലയുടെ കോ-ഓർഡിനേറ്റർ.