നാരങ്ങാനം: എസ്.എൻ.ഡി.പി യോഗം 91ാം നാരങ്ങാനം ശാഖയിലെ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 15ന് രാവിലെ 11.30ന് ചാന്തുരത്തിൽ പ്രാർത്ഥന ഹാളിൽ നടക്കും. വനിതാസംഘം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് വിനീത അനിൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അനിതാ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യോഗം ഡയറക്ടർ ബോർഡംഗം പി.ആർ.രാഖേഷ് മുഖ്യപ്രഭാഷണം നടത്തും. വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് സി.ആർ. വിനോദിനി ടീച്ചർ, സെക്രട്ടറി ശ്രീലത രാജീവ്, ശാഖാ പ്രസിഡന്റ് വി.വി. ശിവരാജൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം മിനി മണിയൻ, വനിതാസംഘം യൂണിയൻ കമ്മിറ്റിയംഗം സൗദാമിനി ചെല്ലപ്പൻ എന്നിവർ സംസാരിക്കും.