തിരുവല്ല: ജോളിസിൽക്‌സ് അവതരിപ്പിക്കുന്ന ഫെസ്റ്റിവൽ ബമ്പർ ഓഫർ ലോഞ്ചിങ് നടത്തി. ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ എൽസ ജോയ് ഉപഭോക്താക്കൾക്ക് ലോഗോ കൈമാറി ഉദ്‌ഘാടനം ചെയ്തു. തിരുവല്ല ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, ജോയ് ആലുക്കാസ് ജുവല്ലറി മാനേജർ ഷിനു തോമസ്, അസി.മാനേജർ ടി.എം. അരുൺകുമാർ, ജോളി സിൽക്സ് മാനേജർ ഫ്രാങ്ക്‌ളിൻ ഫ്രാൻസിസ്, അസി. മാനേജർ വിജയ് പോൾ, പി.ആർ.ഒ ടി.സി.ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.