തിരുവല്ല: യു.ആർ.ഐ പീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ ക്രിസ്മസ് കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. യു.ആർ.ഐ പീസ് സെന്റർ പ്രസിഡന്റ് എബ്രഹാം സഖറിയാ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഐ മധ്യകേരള മഹായിടവക മുൻ അദ്ധ്യക്ഷൻ ബിഷപ്പ് തോമസ് സാമുവൽ സന്ദേശം നൽകി. സെന്റർ ഡയറക്ടർ ജോസഫ് ചാക്കോ, റോയ് വർഗീസ്, ലാലുപോൾ, പി.പി.ജോൺ, പി.ജെ.കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു.