പത്തനംതിട്ട : മാലിന്യ മുക്ത കേരളത്തിനായി വിമുക്ത ഭടൻമാർ രൂപീകരിച്ച എക്സ് ക്ളീൻ പത്തനംതിട്ട പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് പത്തനംതിട്ട വിമുക്തഭട ഭവനിൽ നടക്കും. രാജു ഏബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ഡയറക്ടർ പി.എൻ. വാസുക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി മുഖ്യപ്രഭാഷണം നടത്തും.