14-a-suresh-kumar
പൗരത്വഭേദഗതി ബില്ലിനെതിരെ യൂത്ത്‌കോൺഗ്രസ് ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഡി. സി. സി. വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ ഉത്​ഘാടനം ചെയ്യുന്നു

പത്തനംതിട്ട. :കേന്ദ്രസർക്കാറിന്റെ ദേശീയ പൗരത്വദേദഗതി ബില്ല് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരെ യൂത്ത്‌കോൺഗ്രസ് ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ്‌ഡോ. എം.എം.പി.ഹസൻ അദ്ധ്യക്ഷത വഹിച്ചു.അബ്ദുൾ കലാം ആസാദ്,അൻസാർ മുഹമ്മദ്,അഖിൽ അഴൂർ,നാസർതോണ്ട മ​ണ്ണിൽ,പി. കെ. ഇഖ്ബാൽ അഫ്‌സൽ വി.ഷേക്ക്,റെനീസ് മുഹ​മ്മദ്,എം.എച്ച്.ഷാജി, അജയൻ അഴൂർ,ഷിജു അഞ്ചകാല നിതീഷ് ബാലചന്ദ്രൻ അനീഷ്‌മോനച്ചൻ,ആസിഫ് ആസാ​ദ്, എന്നിവർ പ്രസംഗി​ച്ചു.