കോന്നി- കാഞ്ചീരവം കലാവേദിയുടെ ജില്ലാ കമ്മിറ്റി രൂപീകരണ സമ്മേളനവും ആകാശവാണി ശ്രോതാക്കളുടെ സംഗമവും 15ന് രാവിലെ 10 ന് കോന്നി പബ്ളിക് ലൈബ്രറി ഹാളിൽ നടക്കും. വിനോദ് ഇളകൊള്ളൂർ ഉദ്ഘാടനം ചെയ്യും. എൻ.പ്രഭാകരൻ തൃപ്പെരുന്തറ അദ്ധ്യക്ഷത വഹിക്കും. രമേശ് അങ്ങാടിക്കൽ മുഖ്യ പ്രഭാഷണം നടത്തും. വാർഷിക നോട്ടീസ് സലിൽ വയലത്തല പ്രകാശനം ചെയ്യും. കോടിയാട്ട് രാമചന്ദ്രൻ, കോന്നിയൂർ ബാലചന്ദ്രൻ, ഡോ.അനൂപ് മുരളീധരൻ, ശോഭന സീതത്തോട്, കാഞ്ചിയോട് ജയൻ എന്നിവർ പ്രസംഗിക്കും. കോന്നിയൂർ ദിനേശൻ സ്വാഗതവും എസ്.കൃഷ്ണകുമാർ നന്ദിയും പറയും.