d14aily
പ്രവർത്തന രഹിതമായ പൊക്ക വിളക്ക്

പത്തനംതിട്ട : പൊക്കവിളക്ക് പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബി.ഡി.വൈ.എസ് ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു.അബാൻ ജംഗ്ഷനിൽ സ്ഥാപിച്ച പൊക്കവിളക്ക് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിപ്പിച്ചിട്ടില്ല. ശബരിമല സീസൺ പകുതിയും കഴിയാറായി. രാത്രി യാത്ര നടത്തുന്നവർക്ക് ഇത് ഏറെ ബുദ്ധിമുട്ടാണ്.അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് ബി.ഡി.വൈ.എസ് ജില്ലാ കമ്മിറ്റി ആവിശ്യപെട്ടു.യോഗം ജില്ലാ പ്രസിഡന്റ് നോബൽ കുമാർ കൂടൽ ഉദ്ഘാടനം ചെയ്തു.സുരേഷ് തരംഗണി,സിജു മുളംതറ,പ്രകാശ് കിഴക്കുപുറം,സുരേഷ് കുമാർ ടി.കെ,അജേഷ് ചെങ്ങറ എന്നിവർ സംസാരിച്ചു.