പത്തനംതിട്ട : ക്രിസ്മസ് പുതുവത്സര വിപണിയെ ലക്ഷ്യമാക്കി ജില്ലയിൽ ഓപ്പറേഷൻ രുചി (റെസ്ട്രിക്ടീവ് യൂസ് ഒഫ് കെമിക്കൽ ആൻഡ് ഹസാർഡ് ഇൻഗ്രീഡിയൻസ്) 18 മുതൽ സജീവം. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, ബോർമകൾ, ഐസ്ക്രീം പാർലർ, പുതുവത്സര വിപണികൾ എന്നിവിടങ്ങളിലെ കേക്കുകളും മറ്റ് ഉൽപ്പന്നങ്ങളും ഗുണനിലവാരം ഉണ്ടോയെന്ന് പരിശോധിക്കുകയാണ് രുചിയുടെ ലക്ഷ്യം. ജില്ലയിൽ ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. മറ്റ് ജില്ലകളിൽ നിന്നുള്ള സ്ക്വാഡാണ് ഓപ്പറേഷൻ രുചി എന്ന പേരിൽ പരിശോധന നടത്തുന്നത്. ഒരു സ്ക്വാഡിൽ ഒരു ഡെസിഗ്നേറ്റഡ് ഓഫിസറും രണ്ട് ഫുഡ് സേഫ്റ്റി ഓഫീസറും ആണ് ഉണ്ടാവുക. ജില്ലയിൽ ഒരു സ്ക്വാഡാണ് പരിശോധന നടത്തുന്നത്. ആർദ്രം ജനകീയ കാമ്പയിനിന്റെ ഭാഗമായുള്ള സുരക്ഷിത ആഹാരം ആരോഗ്യത്തിനാധാരം എന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
നടപടിയെടുക്കുന്ന പ്രധാന കാര്യങ്ങൾ
>>>>>>>
കേക്ക് നിർമ്മിച്ച് പത്രം പോലുള്ള പ്രിന്റഡ് പേപ്പറിൽ ഉപയോഗിക്കുന്നത്.
അനുവദനീയമായതിൽ കൂടുതൽ കളറും കെമിക്കലും ഉപയോഗിക്കുന്നത്.
ലേബലില്ലാത്ത ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത്
നിലവാരം കുറഞ്ഞ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത്
ശിക്ഷ
ഹാനികരമായ ഭക്ഷണം കണ്ടെത്തിയാൽ : 6 മാസം മുതൽ 7 വർഷം വരെ തടവും. 1 ലക്ഷം മുതൽ പത്ത് ലക്ഷം വരെ പിഴയും.
ലേബലിൽ ഏതെങ്കിലും തെറ്റ് വന്നാൽ) : 3 ലക്ഷം രൂപ വരെ പിഴ.
നിലവാരം ഇല്ലാത്ത ഭക്ഷണം : 5 ലക്ഷം രൂപ വരെ പിഴ
പൊതുജനങ്ങളുടെ പരാതികൾക്കായി ടോൾഫ്രീ നമ്പർ : 18004251125
റാന്നി, കോന്നി, തിരുവല്ല, ആറന്മുള, അടൂർ എന്നിവിടങ്ങളിലെ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസിലും അടൂർ റവന്യൂ ടവറിലുള്ള ജില്ലാ ഭക്ഷ്യസംരക്ഷണ ഓഫീസിലും പരാതി നൽകാം.