മല്ലപ്പള്ളി: മുരണി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം 20ന് കൊടിയേറും. വൈകിട്ട് 6ന് നടക്കുന്ന ചടങ്ങിൽ തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നിശർമ്മൻ വാസുദേവൻ ഭട്ടതിരി മുഖ്യ കാർമികത്വം വഹിക്കും. അഭിനു മോഹനൻ നായർ മതപ്രഭാഷണം നടത്തും.തുടർന്നുള്ള ദിവസങ്ങളിൽ നൃത്തം,സംഗീതനിശ,ഗാനമേള, തിരുവാതിര,ബാലൈ,നാടൻ പാട്ട് എന്നിവ സംഘടിപ്പിക്കും. 25ന് രാവിലെ 10ന് ഉത്സവബലി ദർശനം.26ന് വൈകിട്ട് 7.30ന് പള്ളിവേട്ട എഴുന്നള്ളത്ത്.27ന് ഉച്ചക്ക് ആറാട്ട് സദ്യ, രാത്രി 7ന് ആറാട്ട്.രാത്രി 11ന് ഗാനമേള എന്നിവ നടക്കും.