മല്ലപ്പള്ളി: കെ.എസ്.എസ്.പി.എ കുന്നന്താനം യൂണിറ്റ് സമ്മേളനം നിയോജകമണ്ഡലം സെക്രട്ടറി കെ. എൻ .വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. സി.പി.ഓമനകുമാരിയുടെ അദ്ധ്യക്ഷത വഹിച്ചു. വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന ജനതയ്ക്ക് ആശ്വാസം പകരുന്ന അടിയന്തര നടപടി കേന്ദ്രസംസ്ഥാന സർക്കാരുകൾ സ്വീകരിക്കുക, പെൻഷൻകാരുടെ ഡി.എ കുടിശിക ഉടൻ അനുവദിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് എം.ജെ ഫിലിപ്പോസ്, ട്രഷറർ പി.എം.മത്തായി,സുമതിക്കുട്ടിയമ്മ,ടി. ജി രാധാകൃഷ്ണ കൈമൾ,അഡ്വ.കെ.എം വിജയമ്മ,റെയ്ച്ചലമ്മ ജോൺ, കുരുവിള.കെ,ജോൺ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.കെ.എസ്.എസ്.പി.എ കുന്നന്താനം യൂണിറ്റ് പ്രസിഡന്റായി ജോൺ ചെറിയാൻ വൈസ് പ്രസിഡന്റായി സി.പി ഓമനകുമാരി, സെക്രട്ടറിയായി ടി.ജി രാധാകൃഷ്ണ കൈമൾ, ട്രഷററായി രാജീവ് കുമാർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.