പത്തനംതിട്ട: ജില്ലാ മോട്ടോർ തൊഴിലാളി ഫെറേഷൻ കേരള (ഐ.എൻ.ടി.യു.സി) ജില്ലാ പ്രവർത്തക കൺവെൻഷൻ ഡി.സി.സി ആഡിറ്റോറിയത്തിൽ നടന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ്‌കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.ഐ.എൻടി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ഫെറേഷൻ ജില്ലാ പ്രസിഡന്റ് എ.ഡി.ജോൺ അദ്ധ്യക്ഷത വഹിച്ചു. ഫെറേഷൻ നേതാക്കളായ പി.കെ.ഗോപി, ഹരികുമാർ പൂതങ്കര, പി.കെ.ഇക്ബാൽ, ഷാജി കുളനട, മോഹൻകുമാർ കോന്നി, അജികുമാർ രണ്ടാം കുറ്റി, ഷാജി വായ്പൂര്, ജോയി തോട്ടിങ്കൽ, മോനി ഇരുമേട, അജയൻപിള്ള തണ്ണിത്തോട്, രാജു കുമ്പഴ, നാസർ തോണ്ടമണ്ണിൽ, അംജിത് അടൂർ, വിജയൻപിള്ള, റജി റാന്നി എന്നിവർ പ്രസംഗിച്ചു.