തിരുവല്ല: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ സ്പിരിറ്റ് കേസ് മുൻപ്രതി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ചങ്ങനാശേരി പായിപ്പാട് പള്ളിക്കൽചിറ വിനീത ഭവനം വീട്ടിൽ ജയകുമാർ (54) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 4500 പാക്കറ്റ് പുകയില ഉത്പന്നം പിടിച്ചെടുത്തു. തിരുവല്ല മാർത്തോമാ കോളജിന് സമീപം വീട് വാടകയ്‌ക്കെടുത്തു പച്ചക്കറി വാഹനങ്ങളിൽ പുകയില ഉത്പന്നങ്ങൾ എത്തിച്ചു മൊത്തക്കച്ചവടം നടത്തുകയായിരുന്നു. തിരുവല്ലയിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്ന പ്രധാന കണ്ണിയാണ് ജയകുമാർ. ഇയാൾ മാവലിക്കര,ആലപ്പുഴ,ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിരവധി സ്പിരിറ്റ് കേസുകളിൽ പ്രതിയാണ്. എക്‌സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ,സിവിൽ എക്‌സൈസ് ഓഫീസർ എം.കെ വേണുഗോപാൽ,മുഹമ്മദ് ഹുസൈൻ,വനിതാ എക്സൈസ് ഓഫിസർ മിനിമോൾ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.