പത്തനംതിട്ട: പൗരത്വ ഭേദഗതി ബില്ലിനെതിരെ കെ.പി.സി.സി ജനപക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ പത്തനംതിട്ട പോസ്റ്റ്ഓഫീസ് പടിക്കൽ പ്രതിഷേധകൂട്ട ധർണ നടത്തി. ഐ.എൻ.ടി.സി.യു ജില്ലാ പ്രസിഡന്റ് എ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു.

ന്യൂനപക്ഷ വിഭാഗം ജില്ലാ ചെയർമാൻ ഷാജി കുളനട അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ്, ഭാരവാഹികളായ വി.ആർ.സോജി, കാട്ടൂർ അബ്ദുൾ സലാം, സാമുവേൽ കിഴക്കുപുറം, പി.കെ.ഗോപി , മലയാലപ്പുഴ വിശ്വംഭരൻ, ന്യൂനപക്ഷ വിഭാഗം ജില്ലാ ഭാരവാഹികളായ സലിം പെരുനാട്, സാമുവേൽ പ്രക്കാനം, ആനി ജേക്കബ്, ജമീല മുഹമ്മദ്, അബ്ദുൽകലാം ആസദ്, ജോർജ്ജ് ജോസഫ്, ഷാനവാസ് പെരിങ്ങമല ,നാസർ പഴകുളം, സാം പരുമല, ഫിലിപ്പ് എം.കോശി, വെട്ടൂർ സുധാകരൻ, വല്ലാറ്റൂർ വാസുദേവൻ, സജീർ പന്തളം, അജീത്ത് മണ്ണിൽ, റെനീഷ് മുഹമ്മദ് എന്നിവർ സംസാരിച്ചു.