തിരുവല്ല: പതഞ്ജലി യോഗ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ (പൈതൃക്) യോഗ അദ്ധ്യാപക സംഗമത്തിന്റെ ഉദ്ഘാടനം ഇൻഡ്യാ യോഗാ അസോസിയേഷൻ സെക്രട്ടറിയും നെയ്യാർ ഡാം ശിവാനന്ദയോഗ വേദാന്ത ധന്വന്തരി ആശ്രമം ഡയറക്ടറുമായ ഡോ.നടരാജ് നിർവഹിച്ചു. തിരുവല്ല പുരുഷോത്തമാനന്ദാശ്രമത്തിൽ നടന്ന ചടങ്ങിൽ എടവനക്കാട് അഗസ്ത്യ സിദ്ധവൈദ്യാശ്രമം മഠാധിപതി സ്വാമി ഗോരഖ് നാഥ് ഭദ്രദീപം തെളിച്ചു. കൈതപ്രം വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം.എൽ.രമേശ്, യോഗാചാര്യൻ എൻ.സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ ആറുമുതൽ പൈതൃക് പ്രസിഡന്റ് കൈതപ്രം വാസുദേവൻ നമ്പൂതിരി, ജോ. സെക്രട്ടറി ദിനചന്ദ്രൻ, സ്‌കൈ യോഗ സംസ്ഥാന സെക്രട്ടറി ഡൊമിനിക് എന്നിവർ ക്ലാസെടുക്കും.