അടൂർ: കടമ്പനാട് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ഭദ്രാസന കലാമേള ജ്വാല 2019 മണക്കാല കൊറ്റനല്ലൂർ മർത്തശ്മൂനി പളളിയിൽ നടന്നു. എം.ജി.ഒ.സി.എസ്.എം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജോ മാത്യു ജോൺസൺ ഉദ്ഘാടനം ചെയ്തു.യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജോൺ ടി.സാമുവേൽ അദ്ധ്യക്ഷനായി. ഫാ.ബിജിൻ കെ.ജോൺ,റിനോ.പി.രാജൻ, സോബിൻ സോമൻ,ഷാജി.കെ.ബേബി,അലൻ ജോൺ ഫിലിപ്പ്,ജിതിൻ തോമസ്,ജെറിൻ ജേക്കബ്ബ്,ജോബി ഏബ്രഹാം,റോണി,റിജോ രാജൻ,എഡ്വിൻ റെജി എന്നിവർ പ്രസംഗിച്ചു.കലാമേളയിൽ കടമ്പനാട് സെന്റ് തോമസ് കത്തീഡ്രൽ യുവജന പ്രസ്ഥാനം ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം പത്തനാപുരം മൗണ്ട് താബോർ ദയറ ചാപ്പലും നേടി.