റാന്നി : കെ.എസ്.ഇ.ബി.റാന്നി നോർത്ത് സെക്ഷൻ അധികൃതരുടെ അനാസ്ഥയിൽ പൂഴിക്കുന്ന് ​തേരിട്ട മട ഭാഗത്ത് 23 കുടുംബങ്ങൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന വൈദ്യുത ഉപകരണങ്ങൾ കത്തി നശിച്ചു. തേരിട്ട മട ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽപ്പെടുന്ന കുടുംബങ്ങൾക്കാണ് അമിത വൈദ്യുതി പ്രവഹിച്ചതിനാൽ നാശം നഷ്ടമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം.നാട്ടുകാർ വിവരം കെ.എസ്.ഇ.ബി റാന്നി നോർത്ത് ഓഫീസിൽ വിളിച്ചു പറഞ്ഞിട്ട് 15 മണിക്കൂറുകൾ ശേഷം പിറ്റേ ദിവസം രാവിലെ10നാണ് തകരാർ പരിഹരിച്ചത്.വൈദ്യുതി പുന:സ്ഥാപിച്ചതിൽ അപാകതയാണ് പ്രശ്നത്തിന് കാരണം. വൈദ്യുത മന്ത്രി, ചീഫ് എൻജിനിയർ, വൈദ്യുത ഭവൻ തിരുവനന്തപുരം, ഡെപ്യൂട്ടി ചീഫ് എൻജിനിയർ, കെ.എസ്.ഇ.ബി പത്തനംതിട്ട എക്സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി ഡിവിഷണൽ ഓഫീസ് പത്തനംതിട്ട, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ,കെ.എസ്.ഇ.ബി, റാന്നി സൗത്ത്. അസിസ്റ്റന്റ് എൻജിനിയർ,കെ. എസ്.ഇ.ബി റാന്നി നോർത്ത് തുടങ്ങിയ കെ.എസ്.ഇ.ബിയുടെ ഉന്നതാധികാരികൾക്ക് നാട്ടുകാർ പരാതി നൽകി.

പുതിയ വൈദ്യുത ലൈൻ സ്ഥാപിച്ചതിലെ അപാകത

തേരിട്ട മട ട്രാൻസ്‌ഫോമർ പരിധി ഉൾപ്പെടെയുള്ള എല്ലാം ഭാഗങ്ങളിലും ഇപ്പോൾ കെ.എസ്.ഇ.ബി അപകടകരമായ പഴയ ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കുകയാണ്.
കരാർ തൊഴിലാളികൾക്കൊപ്പം വൈദ്യുത ബോർഡിലെ ഓവർസീയറിൽ കുറയാത്ത ജീവനക്കാരനും ഒപ്പം ഉണ്ടാവണമെന്നാണ് നിയമം. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഉദ്യോഗസ്ഥരും കരാറുകാരും. ലൈൻ മാറ്റി സ്ഥാപിച്ചതിനു ശേഷം വൈദ്യുതി പുന:സ്ഥാപിച്ചതിലെ അപാകതയാണ് പ്രശ്നങ്ങൾക്ക് കാരണം.

നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പരാതി നൽകി

വിഷയം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച രാത്രി തന്നെ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നാട്ടുകാർ വിവരം അറിയിച്ചിട്ടും അധികൃതർ വൈകിഎത്തിയത് ഇവരുടെ ഭാഗത്ത് കടുത്ത അനാസ്ഥയാണെന്നാണ് കുടുംബങ്ങൾ ആരോപിയ്ക്കുന്നു. നഷ്ടപരിഹാരം കിട്ടണമെന്നാവശ്യപ്പെട്ട് വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്.തോമസ് കെ.കെ കള്ളിക്കാട്ടിൽപി.സി മാത്യു പരതോട്ടത്തിൽ ,തോമസ് കെ.ജോർജ്
കോട്ടമണ്ണിൽ,സി.എം.ഫിലിപ്പ്ചക്യാനിക്കുഴിയിൽ,എം.പി തോമസ്മുള്ളംകുഴിയിൽ,സി.കെ ഫിലിപ്പ് ചക്യാനിക്കുഴിയിൽ.,വത്സല പുരുഷോത്തമൻപുതുവേലിൽ,ചെല്ലമ്മ പുതുവേലിൽ,സുമതി പുതുവേലിൽ 'രവി പി .പി പുതുവേലിൽ,ഗോപാലൻപുതുവേലിൽ,സന്തോഷ് ജേക്കബ് മസ്,ചക്യാനിക്കുഴിയിൽ,എം.എ തോമസ് മുള്ളം കുഴിയിൽ,സുബാഷ്മുള്ളംകുഴി തടത്തിൽ ,വാസന്തി ശശി ചൂരക്കുഴിയിൽ,സുലോചന മുള്ളംകുഴി തടത്തിൽ ,സിബി ഭാസ്‌ക്കർ, സിബി ഭവൻ,കമലാസനൻ പാലാംപറമ്പിൽ,സി.കെ കേശവൻ സരോവരം, നാണുക്കുട്ടൻപാലാംപറമ്പിൽ ,രാജപ്പൻപാലാംപറമ്പിൽ കുഞ്ഞൻ പാലാംപറമ്പിൽ ,ഗോപി പി.ടി പാലാംപറമ്പിൽ എന്നിവരുടെ വീടുകളിലെ ഉപകരണങ്ങളാണ് നശിച്ചത്.

23 കുടുംബങ്ങളുടെ വീട്ടുപകരണങ്ങൾ കത്തി നശിച്ചു

- തകരാർ പരിഹരിച്ചത് 15 മണിക്കൂറിന് ശേഷം