പത്തനംതിട്ട : ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വ - റിപ്പബ്ലിക്ക് എന്ന് അടിസ്ഥാന ആശയത്തിന് എതിരാകയാൽ പൗരത്വഭേദഗതിബിൽ പിൻവലിക്കണമെന്ന് ജനധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ചെയർമാൻ ഫ്രാൻസിസ് ജോർജ്ജ് ആവശ്യപ്പെട്ടു. ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ പി.സി.ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.പി.പോളി, ജോർജ്ജ് കുന്നപ്പുഴ, പ്രൊഫ. ജേക്കബ്ബ് എം.ഏബ്രഹാം, ജോർജ്ജ് വർഗ്ഗീസ് കൊപ്പാറ, ടി.ഏബ്രഹാം, വർഗ്ഗീസ് മുളയ്ക്കൽ ജേക്കബ്ബ് ജോർജ്ജ്, മോളി മാത്യു, ജോർജ്ജ് വർഗ്ഗീസ്, എ.ജി. തോമസ്, ബെന്നി പാറയിൽ, ഏബ്രഹാം ചെങ്ങറ, ബാബു കല്ലുങ്കൽ, രാജു കുര്യന്റയ്യം, ഷിബു കുന്നപ്പുഴ, വി.ജി.മത്തായി, ഏബ്രഹാം കോശി, രാജീവ് താമരപ്പള്ളിൽ, ജസ്റ്റസ് നാടവള്ളിൽ, ഗ്രീനി ടി. വർഗീസ്, ജോസ് മാടപ്പള്ളിൽ, ജേക്കബ്ബ് കുറ്റിയിൽ, ഫെന്നി മുള്ളനിക്കാട് എന്നിവർ പ്രസംഗിച്ചു.