പത്തനംതിട്ട : ക്രിക്കറ്റ് ടൂർണമെന്റിനായി സ്റ്റേഡിയം വാടകയ്ക്ക് നൽകിയതിലെ അഴിമതിക്കെതിരെ അന്വേഷണം നടത്തണമെന്ന് എൽ.ഡി.എഫ്. കൺവീനർ ടി.സക്കീർ ഹുസൈൻ ആവശ്യപ്പെട്ടു.യു.ഡി.എഫ് ഭരണസമിതി അധികാരത്തിൽ വന്നതിനു ശേഷം കഴിഞ്ഞ 4 വർഷത്തെ അഴിമതിയാണ് പുറത്ത് വന്നത്. ടൂർണമെന്റ് സംഘാടകർ അടയ്‌ക്കേണ്ട 52000 രൂപയിൽ 50,000 രൂപ ഭരണകക്ഷിയിലെ ചില കൗൺസിലർമാർ കൈപ്പറ്റിയത് നഗരസഭയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.