പത്തനംതിട്ട : ഹരിതകേരളമിഷന്റെ നേതൃത്വത്തിൽ ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഹരിത സമൃദ്ധി വാർഡായി തെരഞ്ഞെടുത്തു. എല്ലാ വീടുകളിലും ഏതെങ്കിലും പച്ചക്കറി കൃഷികൾ ഉണ്ടാവണമെന്ന ഉദ്യേശ്യത്തോട് കൂടി നടപ്പാക്കുന്ന പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം ഇന്ന് 3ന് മുട്ടത്തുകോണം എസ്.എൻ.ഡി.പി എൽ.പി.എസിൽ നടക്കും.