15-r-thulaseedharan-pilla

കോഴഞ്ചേരി : ബാബു കോയിക്കലേത്തിനെ കർഷകസംഘം ജില്ലാ പ്രസിഡന്റായും ആർ തുളസീധരൻപിള്ളയെ സെക്രട്ടറിയായും കേരള കർഷകസംഘം പത്തനംതിട്ട ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പി ബി ഹർഷകുമാറാണ്​ ട്രഷറർ. കെ കൃഷ്ണപിള്ള, ജെറി ഈശോ ഉമ്മൻ, എം കെ മധുസൂദനൻ നായർ (വൈസ് പ്രസിഡന്റുമാർ), കെ ജി വാസുദേവൻ, പി ആർ പ്രദീപ്, ജനു മാത്യു (ജോയിന്റ്​ സെക്രട്ടറിമാർ), കെ പി ചന്ദ്രശേഖരകുറുപ്പ്, പി.ഷംസുദ്ദീൻ, ജിജി മാത്യു, ലസിതാ നായർ, എം.ജി.മോൻ, ആർ രാജേന്ദ്രൻ (എക്സിക്യൂട്ടീവംഗങ്ങൾ), ഇ എ റഹീം, കോന്നി വിജയകുമാർ, ഡോ. കെ പി വിശ്വനാഥൻ, അഡ്വ. കെ പി സുഭാഷ് കുമാർ, വി കെ ശ്രീകുമാർ, ജി വിജയൻ, പ്രൊഫ. ജേക്കബ് ജോർജ്​, വരദരാജൻ, അഡ്വ.ഫിലിപ്പ് കോശി, വിപിൻ മാത്യു, കെ ജി മുരളീധരൻ, ആർ രാജു, അഡ്വ. എസ് മനോജ്, ആർ ഗോവിന്ദ്, അഡ്വ. ആർ കൃഷ്ണകുമാർ, ആർ സതികുമാരി, ലാലി രാജു, സബിത കുന്നത്തേത്ത്​, ബിന്ദു ചാത്തനാട്ട് എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.