പത്തനംതിട്ട: കെട്ടിട നിർമ്മാണ അനുമതി നൽകിയ പത്തനംതിട്ട നഗരസഭാ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഗുരുതരമായ കൃത്യവിലോപം നടത്തിയതായി വിവരാവകാശ രേഖ. റവന്യൂ വകുപ്പിന്റെ കൈവശ അവകാശ സാക്ഷ്യപത്രത്തിൽ നിലം എന്നു രേഖപ്പെടുത്തിയതും നികത്തിയിട്ടില്ലാത്തതും നികത്താൻ റവന്യൂ വകുപ്പ് അനുമതി നൽകിയിട്ടില്ലാത്തതുമായ വയലിൽ വാണിജ്യ ആവശ്യത്തിനും താമസത്തിനും കെട്ടിട നിർമ്മാണ അനുമതി നൽകിയതിൽ ക്രമക്കേട് കാട്ടിയെന്നാണ് രേഖ. സർക്കാരിന്റെ സർക്കുലർ പ്രകാരമുള്ള നടപടികൾ പാലിക്കാതെ മുണ്ടുകോട്ടയ്ക്കൽ, വെട്ടിപ്രം, വല്യക്കര വീട്ടിൽ സിനി സന്തോഷിന്റെ വയലിൽ കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയത് സംബന്ധിച്ച്
വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയിലാണ് മറുപടി ലഭിച്ചത്.