പന്തളം:പൗരത്വ ഭേദഗതി ബില്ലിനെതിരെ പന്തളം കടക്കാട്, മങ്ങാരം, ചേരിക്കൽ ജുമാ മസ്ജിദുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പന്തളത്ത് പ്രതിഷേധ റാലി നടത്തി. കടയ്ക്കാട് ജുമാ മസ്ജിദ് ഇമാം ആമീൻ ബാഖവി, അബ്ദുൽ ഹകീം ബാഖവി, മങ്ങാരം ജുമാ മസ്ജിദ് ഇമാം ഫസലുദീൻ മൗലവി, ചേരിക്കൽ ജുമാ മസ്ജിദ് ഇമാം അബ്ദുൽ നാസർ മൗലവി എന്നിവർ നേതൃത്വം നൽകി .