തിരുവല്ല: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് തിരുവല്ല മുൻസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തും. ടൗൺ മണ്ഡലം പ്രസിഡന്റ് അജി തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീൻ, ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, ശ്രീജിത്ത് മുത്തൂർ, രാജേഷ് മലയിൽ, വി.കെ.മധു, റീനാ ശാമുവേൽ, ബാബു തോമസ് എന്നിവർ പ്രസംഗിച്ചു.