കോഴഞ്ചേരി: മാരാമൺ സെന്റ് ജോസഫ് ഇടവകയിൽ പ്രവർത്തിക്കുന്ന കെ.എൽ.സി.എ യുടെ ആഭിമുഖ്യത്തിൽ ലത്തീൻ കത്തോലിക്ക സമുദായ ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5ന് സമുദായ റാലിയും പൊതുസമ്മേളനവും നടക്കും. സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി.,വീണാ ജോർജ്ജ് എം.എൽ.എ.,പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ എന്നിവർ പങ്കെടുക്കുന്നു.പൊതു സമ്മേളനത്തിന് ശേഷം കലാപരിപാടികൾ നടക്കുന്നതാണെന്നും ഭാരവാഹികൾ സോളമൻ പടിഞ്ഞാറേ കാലായിൽ, റോയി കരിമ്പിൽ, ലൂയിസ് മാലിത്താഴയിൽ എന്നിവർ അറിയിച്ചു.