കോഴഞ്ചേരി : ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഡോ.ജോർജ്ജ് മാത്യു അനുസ്മരണം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും, യു.ഡി.എഫ് ജില്ലാ ചെയർമാനുമായ വിക്ടർ ടി.തോമസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ദീപു ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ഏബ്രഹാം കലമണ്ണിൽ അനുസ്മരണ സന്ദേശം നൽകി.ജില്ലാ ഭാരവാഹികളായ അഡ്വ.ബാബു വർഗീസ്,വർഗീസ് ചെള്ളയ്ക്കൽ,കുഞ്ഞുമോൻ കിങ്കരേത്ത്,ബാബു കൈതവന,ബിനു പരപ്പുഴ,ആനി ജോസഫ്, റോയി പുത്തൻപറമ്പിൽ,കെ.എസ്.ജോസ്,ഉൽസല രഘു,ഇന്ദിര സുരേഷ് എന്നിവർ പ്രസംഗിച്ചു.