മല്ലപ്പള്ളി: ക്ഷാമബത്ത കുടിശിക ഉടനെ വിതരണം ചെയ്യണമെന്നും, വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരുകൾ ഇടപെടണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കല്ലൂപ്പാറ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് എം.ജെ.ഫിലിപ്പോസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പി.എം. മത്തായി അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി കെ.എൻ. വിശ്വനാഥൻ നായർ,കെ.എം.വർഗീസ്, കെ.കെ.വാസുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി പി.എം. മത്തായി (പ്രസിഡന്റ്),കെ.ഒ.ഏലിയാസ് (വൈസ് പ്രസിഡന്റ്),കെ.എം.വർഗീസ് (സെക്രട്ടറി),എമിലിക്കുട്ടി വർഗീസ് (ജോയിന്റ്‌സെക്രട്ടറി), പി.വി.വർഗീസ്‌കുട്ടി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.