മല്ലപ്പള്ളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മല്ലപ്പള്ളി യൂണിറ്റ് സമ്മേളനം നിയോജകമണ്ഡലം ഖജാൻജി പി.എം.മത്തായി ഉദ്ഘാടനം ചെയ്തു.പി. കുട്ടപ്പൻ അദ്ധ്യക്ഷനായിരുന്നു.ബാബു മോഹൻ,എം.ജെ.ഫിലിപ്പോസ്,ഫിലിപ്പ് വടക്കുംതല തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി തോമസ് ദാനിയേൽ (പ്രസിഡന്റ്),പി.കുട്ടപ്പൻ (വൈസ് പ്രസിഡന്റ്),കെ.കെ.വാസുക്കുട്ടൻ (സെക്രട്ടറി), എബ്രഹാം ജോർജ് (ഖജാൻജി)എന്നിവരെ തിരഞ്ഞെടുത്തു.