മല്ലപ്പള്ളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കുന്നന്താനം യൂണിറ്റ് സമ്മേളനം നിയോജകമണ്ഡലം സെക്രട്ടറി കെ.എൻ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.സി.പി.ഓമനകുമാരി അദ്ധ്യക്ഷയായിരുന്നു.എം.ജെ.ഫിലിപ്പോസ്,പി.എം.മത്തായി,സുമതിക്കുട്ടിയമ്മ,കെ.എം.വിജയമ്മ, റെയിച്ചലമ്മ ജോൺ,കെ.കുരുവിള,ജോൺ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി ജോൺ ചെറിയാൻ (പ്രസിഡന്റ്),സി.പി. ഓമനകുമാരി (വൈസ് പ്രസിഡന്റ്),ടി.ജി. രാധാകൃഷ്ണ കൈമൾ (സെക്രട്ടറി),രാജീവ് കുമാർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.