മല്ലപ്പള്ളി: അവശ്യ സാധനങ്ങളുടെ വിലവർദ്ധനയിൽ പ്രതിഷേധിച്ച് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ ഹോട്ടലുകൾ അടച്ചിട്ട് സമരവും ധർണയും നടത്തി.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ ഉദ്ഘാടനം ചെയ്തു. മാമ്മൻ വറുഗീസ് അദ്ധ്യക്ഷനായിരുന്നു.കെ.എം.രാജമാണിക്യം കോന്നി, എ.വി.ഷാജഹാൻ, മുരുകൻ, തോമസുകുട്ടി, വേണുഗോപാൽ,സന്തോഷ് മാത്യു, ശശി ഐസക്ക്, നന്ദകുമാർ, ലിസി അനു, രാജു കളപ്പുര, ബാലകൃഷ്ണക്കുറുപ്പ്, തുടങ്ങിയവർ പ്രസംഗിച്ചു.