മല്ലപ്പള്ളി: ഹരിതകേരളം മിഷൻ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മല്ലപ്പള്ളി പഞ്ചായത്തിൽ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിക്ക് സംഘാടക സമിതിയായി. പഞ്ചായത്ത് 6, 7, 8, 9 വാർഡുകളിലൂടെ ഒഴുകുന്ന പാറത്തോടിന്റെ പുനരുജ്ജീവന പരിപാടി 19ന് രാവിലെ 8.30ന് മുണ്ടഴിയിൽ ആരംഭിക്കും. പാറത്തോട് ജംഗ്ഷനിൽ ചേർന്ന സംഘാടക സമിതി യോഗം പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസി.സെക്രട്ടറി സാം.കെ സലാം പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് ഇമ്മാനുവേൽ,പ്രകാശ്കുമാർ വടക്കേമുറി, ബിജി വറുഗീസ്, ജേക്കബ് തോമസ്, റീനാ യുഗേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. ജിനോയ് ജോർജ്ജ്, കുടുംബശ്രീ സി.ഡി.എസ് അംഗം ശ്യാമള തുടങ്ങിയവർ പ്രസംഗിച്ചു.