മല്ലപ്പള്ളി: ചുങ്കപ്പാറ മഹാത്മാ ഗ്രന്ഥശാലയുടെ നേതൃത്ത്വത്തിൽ ബാലവേദി രൂപികരിച്ചു. ഗ്രന്ഥശാല ഹാളിൽ നടന്ന സമ്മേളനം സെക്രട്ടറി അസിസ് റാവുത്തർ ഉദ്ഘാടനം ചെയ്യ്തു.വൈസ് പ്രസിഡന്റ് ഇസ്മായിൽ എച്ച്.റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ മുഖ്യപ്രഭാഷണം നടത്തി.രക്ഷാധികാരി ജോസി ഇലഞ്ഞിപ്പുറം കമ്മിറ്റി അംഗങ്ങളായ സി.സി.റോസമ്മ,നെജീബ് കാര്യത്തറ,രശ്മി ആർ.നായർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി നിക്സ സാന്റോ (പ്രസിഡന്റ്),റയാൻ (സെക്രട്ടറി),സാബിതാ ജിത് (വൈസ് പ്രസി.)ശ്രേയാ ശ്രീകുമാർ (ജോ.സെക്രട്ടറി) തിരഞ്ഞെടുത്തു.