പന്തളം: കൈപ്പുഴ ശ്രീകൃഷ്‌സ്വാമി ക്ഷേത്രത്തിലെ ദശാവതാരചാർത്ത് മഹോത്സവം നാളെ ആരംഭിച്ച് 27ന് സമാപിക്കും.അടൂർ പന്നിവിഴ ഹരിശ്രീ മഠത്തിൽ കെ.എൻ.കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് അവതാര ചാർത്ത് നടത്തുന്നത്.17ന് രാവിലെ 5ന് ഗണപതിഹോമം, 8ന് ഭാഗവത പാരായണം വൈകിട്ട് 5ന് അവതാര ദർശനം,വിഷ്ണു സഹസ്രനാമജപം 6.30ന് ദീപക്കാഴ്ച ശരണജപം,7.30ന് അവതാര പൂജ,പ്രസാദ വിതരണം,തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 5ന് ഗണപതി ഹോമം, 8ന് ഭാഗവത പാരായണം വൈകിട്ട് 5ന് അവതാര ദർശനം,വിഷ്ണു സഹസ്രനാമജപം, 6.30ന് ദീപക്കാഴ്ച,ശരണജപം, 7.30 ന് അവ താര പൂജ.പ്രസാദ വിതരണം.