പന്തളം : പൗരത്വ ഭേദഗതി ബിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ടൗണിൽ പ്രകടനവും യോഗവും നടത്തി. പന്തളം ബ്ലോക്ക് പ്രസിഡന്റ് എച്ച് .ശ്രീ ഹരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ കമ്മിറ്റി അംഗം റഹ്മത്തുള്ള ഖാൻ ഉദ്ഘാടനം ചെയ്തു. എൻ.അഭീഷ്, അഫ്‌സൽ എന്നിവർ സംസാരിച്ചു.