16-dr-nibulal

പത്തനംതിട്ട: ജില്ലയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ പത്തനംതിട്ട എഴുത്തുകൂട്ടം രൂപീകരിച്ചു. സംസ്ഥാന പ്രസിഡന്റും കഥാകൃത്തുമായ ഇടപ്പോൺ അജികുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. നിബുലാൽ വെട്ടൂർ അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് വിനോദ് ഇളകൊള്ളൂർ, എസ്. ഷൈലജകുമാരി, കവികളായ ഗോപകുമാർ തെങ്ങമം, ജി. പ്രീത് ചന്ദനപ്പള്ളി, ഗീവർഗീസ് മലയിൽ, പങ്കജാക്ഷൻ അമൃത എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ ജി. പ്രീത് ചന്ദനപ്പള്ളി (പ്രസിഡന്റ്), ഡോ. നിബുലാൽ വെട്ടൂർ (സെക്രട്ടറി), ഗോപകുമാർ തെങ്ങമം, എസ്. ഷൈലജകുമാരി (വൈസ് പ്രസിഡന്റുമാർ), പങ്കജാക്ഷൻ അമൃത, പ്രൊഫ.ഫെബു ജോർജ് മത്തായി (ജോയിന്റ് സെക്രട്ടറിമാർ). ഗീവർഗീസ് മലയിൽ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, വിനോദ് ഇളകൊള്ളൂർ, ഡോ. റോയ്‌​സ് മല്ലശേരി, അലക്‌​സാണ്ടർ ജോൺ (എക്‌​സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.