പന്തളം:കുളനട മാന്തുക ഗവ.യു.പി.സ്‌കൂളിൽ ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായിയുള്ള ക്യാമ്പയിൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞ എടുത്തു.മാറ്റിനിറുത്തപ്പെട്ട ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ അനുമോദിച്ചു. അവരുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, അദ്ധ്യാപകരായ ഷീജ,ശ്രീജ കർത്ത,ഹണി,ശ്രീകല,രജനി,നിഷ, വീണ റാണി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.