16-aituc
പത്തനംതിട്ടയിൽ നടന്ന തൊഴിലാളി കൺവൻഷൻ എ ഐ യു റ്റി യു സി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സീതി ലാൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: മോദി സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ പത്തനംതിട്ടയിൽ നടന്ന തൊഴിലാളി കൺവൻഷൻ എ.ഐ.യു.ടി. യു സി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.സീതി ലാൽ ഉദ്ഘാടനം ചെയ്തു. ആഗോളീകരണ നയങ്ങളുടെ നടത്തിപ്പുകാരായ സർക്കാരുകൾ, തൊഴിലാളികൾ സമരങ്ങളിലൂടെ സ്ഥാപിച്ചെടുത്ത തൊഴിലവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്നും പൊതുമുതൽ കോർപ്പറേറ്റുകൾക്ക് വിറ്റുതുലയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശ് മോഡലിൽ കെ.എസ് ആർ ടി സി യെ സർക്കാർ വകുപ്പാക്കണമെന്നും കെ.എസ്.ഇ.ബി യെ സ്വകാര്യവൽക്കരിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന പ്രമേയം കൺവൻഷൻ അംഗീകരിച്ചു. എ.ഐ.യു.ടി.യു.സി ജില്ലാ പ്രസിഡന്റ് എസ്.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി പി കൊച്ചുമോൻ, ജില്ലാ സെക്രട്ടറി അനിൽകുമാർ കെ ജി, സി.ബി. മണിക്കുട്ടൻ, എസ്. ബിനു ബേബി, സനില ജോർജ്ജ്, എസ്.രാധാമണി തുടങ്ങിയവർ പ്രസംഗിച്ചു