sabarimala

ശബരിമല: സന്നിധാനത്തെ ഭണ്ഡാരത്തിൽ ഭക്തർ കാണിപ്പണമായി സമർപ്പിക്കുന്ന പൊതികൾ പ്രത്യേക ടീമിനെ ഉപയോഗിച്ച് എണ്ണിത്തിട്ടപ്പെടുത്താൻ നടപടിയായി. യഥാസമയം അഴിക്കാത്തതിനാൽ അടയ്ക്ക, പഴം, വെറ്റില എന്നിവ അഴുകി പൊതികളിലുള്ള നോട്ടുകൾ ഉപയോഗശൂന്യമാകുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ ഭണ്ഡാരം സന്ദർശിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിന് പ്രശ്നം ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ജീവനക്കാരുടെ കുറവ് കാരണമാണ് കാണിപ്പണം വേർതിരിച്ച് എണ്ണാൻ കഴിയാതിരുന്നത്. ക്ഷേത്ര കലാപീഠത്തിലെ 50 വിദ്യാർത്ഥികൾ ഉൾപ്പെടെ 230 പേരാണ് ഭണ്ഡാരത്തിൽ ഡ്യൂട്ടിയിലുള്ളത്. ഭണ്ഡാരത്തിലെ പൊടി പുറത്ത് പോകാൻ സംവിധാനമില്ലാത്തതും ജീവനക്കാരെ ബാധിക്കുന്നുണ്ട്. പഴയ ഭണ്ഡാരത്തിന്റെ മുകൾനില കൂടി കാണിക്ക എണ്ണാനായി ഉപയോഗപ്പെടുത്തണമെന്ന് ആവശ്യമുയർന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ തിരുപ്പതി മോഡലിൽ നാണയം തൂക്കി മൂല്യം നിശ്ചയിക്കുന്ന രീതി നടപ്പാക്കുമെന്നും ഇത് സംബന്ധിച്ച് പ്രത്യേക സമിതി പഠനം പൂർത്തിയാക്കിയതായും എൻ.വാസു പറഞ്ഞു.

,

, .