15ips
ട്രോമ കെയർ, ഫസ്റ്റ് എയ്ഡ് പരിശീലന ക്ലാസ് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ട്രോമ റെസ്‌ക്യു ഇനിഷ്യേറ്റീവിന്റെയും കേരള പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആംബുലൻസ്,ടാക്‌സി,ഓട്ടോ ഡ്രൈവർമാർക്കും, റോഡപകടങ്ങളിൽ പെടുന്നവർക്കുള്ള ട്രോമ കെയർ,പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി.അടൂർ,പന്തളം,ഏനാത്ത് എന്നീ പ്രദേശങ്ങളിൽ നിന്നും 180 അംഗങ്ങൾ പങ്കെടുത്തു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ എമർജൻസി ഫിസിഷ്യൻ ഡോ. ഷിജു സ്റ്റാൻലിയും അടൂർ ഡി.വൈ.എസ്.പി ജവഹർ ജനാർദും ക്ലാസിന് നേതൃത്വം നൽകി.
പരിശീലന ക്ലാസ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഉദ്ഘാടനം ചെയ്തു.
ഐ.എം.എ ദക്ഷിണ മേഖല ജോയിന്റ് സെക്രട്ടറി ഡോ.എ.രാമലിംഗം അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ എസ്.ബിനു, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നന്ദിനി സി.എസ്,ഐ.എം.എ ജില്ലാകമ്മിറ്റി ചെയർമാൻ ഡോ.ബിലെ ഭാസ്‌കർ,അടൂർ ജോയിന്റ് ആർ.ടി.ഒ ശ്യാം എന്നിവർ സംസാരിച്ചു.