അടൂർ: വീടും വസ്തുവും മക്കളും ഇല്ലാത്ത വിധവയെ മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ ഏറ്റെടുത്തു.കൊല്ലം കിളികൊല്ലൂർ കല്ലുന്താഴം കന്നിമേൽ പാറശേരിൽ വീട്ടിൽ വിശാലാക്ഷി (65)യെയാണ് സംരക്ഷകരില്ലാത്തതിനെ തുടർന്ന് ഏറ്റെടുത്തത്. 30 വർഷമായി കശുവണ്ടി തൊഴിലാളി ആയിരുന്ന ഇവർക്ക് രക്തസമ്മർദ്ദവും കാഴ്ച്ചക്കുറവുമുണ്ട്. കൊല്ലം കോർപ്പറേഷൻ മേയർ അഡ്വ.വി.രാജേന്ദ്രബാബു, കിളികൊല്ലൂർ പൊലീസ് എസ്.ഐ എന്നിവരുടെ ശുപാർശ പ്രകാരം സാമൂഹിക പ്രവർത്തകൻ സന്തോഷും അയൽവാസികളുമാണ് വിശാലാക്ഷിയെ കസ്തൂർബ ഗാന്ധിഭവനിൽ എത്തിച്ചത്. പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും കസ്തൂർബ ഗാന്ധിഭവൻ ഉപദേശക സമിതി വർക്കിംഗ് ചെയർമാനുമായ എ.പി.സന്തോഷ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ മിനുക്കത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഏറ്റെടുത്തത്.