കോഴഞ്ചേരി : 36-ാമത് ഡോ.ജോർജ്ജ് മാത്യു ജില്ലാതല അനുസ്മരണം പാർട്ടി ഉന്നതാധികാര സമിതിയംഗം ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക നേതാവ് അഡ്വ.ജി.എം. ഇടുക്കള അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് എൻ.എം.രാജു മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ യശശരീരനായ ജോർജ്ജ് മാത്യുവിന്റെ സഹ ധർമ്മിണി വത്സ ജോർജ്ജ് മാത്യു,പാർട്ടി ജില്ലാ ഭാരവാഹികളായ സാം ഈപ്പൻ, ടി.എസ്.ടൈറ്റസ്,പി.കെ ജേക്കബ്,ജോർജ്ജ് ഏബ്രഹാം,വി.പി.ഏബ്രഹാം,ബിജോയി തോമസ്,തോമസ് മാത്യു ഇടയാറന്മുള,കുര്യൻ മടയ്ക്കൽ,ജോയി തോട്ടത്തിൽ,റോയി പുന്നൂർ,തോമസ് മോദി, രാധാകൃഷ്ണൻ നായർ,ജെ.എം.മണലൂർ,രമാ ഭാസ്‌കർ, മോളി മാത്യു,എൻ. ദീപ,തോമസ് ജോർജ്ജ് കുന്നത്ത്,എ.ജെ.സൈമൺ,തമ്പു പനഡോളിൽ എന്നിവർ പ്രസംഗിച്ചു. യോഗത്തിന് മുന്നോടിയായി ഡോ.ജോർജ്ജ് മാത്യുവിന്റെ ശവകുടീരത്തിൽ ജില്ലാ നേതാക്കൾ പുഷ്പാർച്ചന നടത്തി.