മല്ലപ്പള്ളി: ഇൻഡ്യയുടെ ഐക്യവും അഖണ്ഡതയും മതനിരപേക്ഷതയും തകർക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി എം.എം.നാരായണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സുധീഷ് വെൺപാല പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കോന്നിയൂർ ബാലചന്ദ്രൻ, ടി.അജിത്കുമാർ, മല്ലിക സോമൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സാംസ്ക്കാരിക രംഗത്തെ പ്രമുഖരെ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.അനന്തഗോപൻ ആദരിച്ചു. ആർ.ഉണ്ണികൃഷ്ണപിള്ള, സുജ സൂസൻ ജോർജ്, ടി.കെ.ജി നായർ, ആർ.സനൽ കുമാർ, എ.ഗോകുലേന്ദ്രൻ,ജി. രാജശേഖരൻ നായർ,രമേശ്വരി അമ്മ, ബിനു വർഗീസ്, കെ.പി.രാധാകൃഷ്ണൻ ,എബി കോശി ഉമ്മൻ എന്നിവർ സംസാരിച്ചു.