പത്തനംതിട്ട: സാമൂഹ്യസേവന രംഗത്ത് ചന്ദനപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാൻ ജോർജിയൻ ചാരിറ്റബിൾ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾക്ക് ഏർപ്പെടുത്തിയിയിട്ടുള്ള 2019ലെ സത്ക്രിയ അവാർഡിന് മലങ്കര ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
ജീവകാരുണ്യം , വിദ്യാഭ്യാസ, പരിസ്ഥിതി സംരക്ഷണ മേഖലകളിലെ സമഗ്രസംഭാവന അടിസ്ഥാനമാക്കിയാണ് അവാർഡിന് തിരഞ്ഞെടുത്തത് . 29ന് വൈകിട്ട് 4ന് പത്തനംതിട്ട ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി. കെ .എ . നായർ അവാർഡ് സമ്മാനിക്കും
വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ ഫാ. കെ. വി.പോൾ,ജേക്കബ് കുറ്റിയിൽ, ഡോ. ജോർജ് വർഗീസ് കൊപ്പാറ, കെ.ജി. ജോയിക്കുട്ടി, ജസ്റ്റസ് നാടാവള്ളിൽ എന്നിവർ പങ്കെടുത്തു .