പന്തളം: പന്തളം എൻ.എസ്.എസ്.കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ കരയോഗ നേതൃ സമ്മേളനവും പ്രതിഭകളെ ആദരിക്കലും വിദ്യാഭ്യാസ ധനസഹായ വിതരണവും സ്‌കോളർഷിപ്പ് വിതരണവും നടത്തി. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.ആർ.ഗോപാലകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ്. പ്രതിനിധിസഭാ അംഗങ്ങളായ തോപ്പിൻ കൃഷ്ണകുറുപ്പ്, ഏ.കെ.വിജയൻ അഡ്വ.പി.എൻ.രാമകൃഷ്ണപിള്ള, കെ.ശിവശങ്കരപിള്ള, യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ, വനിതാ യൂണിയൻ പ്രസിഡന്റ് ജി.സരസ്വതിയമ്മ, യൂണിയൻ സെക്രട്ടറി പത്മകുമാർ, സോമൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.