ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം 1881ാം പാണ്ടനാട് ശാഖയുടെ 1ാമത് പാണ്ടനാട് മിത്രമഠം ശ്രീനാരായണ കൺവെൻഷനും 6ാമത് പ്രതിഷ്ഠാ വാർഷികത്തോടും അനുബന്ധിച്ചുള്ള ഉദ്ഘാടന സമ്മേളനവും നടന്നു. യൂണിയൻ ജോ.കൺവീനർ ഡോ.ഏ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ യൂണിയൻ കൺവീനർ ബൈജു അറുകുഴിയുടെ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേത്രം തന്ത്രി രഞ്ജു അനന്തഭദ്രത്ത് ഭദ്രദീപം തെളിയിച്ചു.തുറവൂർ ദേവരാജ് അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ ബൈജു അറുകുഴി മുഖ്യപ്രഭാഷണം നടത്തി.ശാഖാ സെക്രട്ടറി പി.എൻ.പ്രസാദ്, ശാഖാ പ്രസിഡന്റ് സുനീഷ് മുടിയേൽ എന്നിവർ സംസാരിച്ചു.