17-kallely
999 മലകൾക്കുള്ള പവിത്രമായ മല വില്ലും അങ്ക മുദ്രയും വഹിച്ചുള്ള രഥ ഘോക്ഷയാത്ര

കോന്നി :കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇന്ന് സമർപ്പണം ചെയ്യുന്ന 999 മലകൾക്കുള്ള പവിത്രമായ മല വില്ലും അങ്ക മുദ്രയുയും വഹിച്ചുള്ള രഥ ഘോക്ഷയാത്ര വിവിധ ക്ഷേത്രങ്ങൾ കാവുകൾ കളരികൾ മലകൾ മലനടകൾ എന്നിവിടങ്ങളിൽ പ്രദക്ഷിണം ചെയ്തു.ഇന്ന് രാവിലെ രാവിലെ കല്ലേലി കാവിൽ മല വില്ല് സമർപ്പിച്ചു കൊണ്ട് മലയ്ക്ക് കരിക്ക് പടേനി നടത്തും. കാവ് മുഖ്യ ഊരാളി ഭാസ്‌കരൻ, വിനീത് ഊരാളി എന്നിവർ കാർമ്മികത്വം വഹിക്കും. കാവ് പ്രസിഡന്റ് ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ, ട്രഷറർ സന്തോഷ്​ കല്ലേലി, മാനേജർമാരായ ജയൻ സി ആർ, സാബു കുറുമ്പര, പി ആർ ഒ ജയൻ കോന്നി എന്നിവർ നേത്വത്വം നൽകി