പന്തളം: കുളനട പഞ്ചായത്തിലെ കുളനിലം പാടം വീണ്ടും കതിരണിയുന്നു.വർഷങ്ങളായി തരിശ് കിടന്ന കുളനട 16-ാം വാർഡിലെ 12 ഏക്കർ കുളനിലം പാടത്താണ് നെൽക്കൃഷി വീണ്ടും ആരംഭിച്ചത്.കുളനട പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ പാടശേഖര സമിതി രൂപീകരിച്ചാണ് കൃഷി തുടങ്ങിയത്. ജ്യോതി ഇനത്തിൽ പെട്ട വിത്താണ് വിതച്ചത്. കുളനട ഞെട്ടൂർ തുണ്ടത്തിൽ രാധാകൃഷ്ണൻ എന്ന കർഷകന്റെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്.പാടശേഖര സമിതി പ്രസിഡന്റ്​ ഗോപിനാഥൻ നായർ സെക്രട്ടറി തോമസ് മാത്യു കുളനട പഞ്ചായത്ത്​ പ്രസിഡന്റ്​ അശോകൻ കുളനട പഞ്ചായത് അംഗങ്ങളായ പി.ആർ മോഹൻദാസ്,കെ.ആർ ജയചന്ദ്രൻ,ശോഭന അച്യുതൻ,ശശികല സുരേഷ്, എം.എസ് സുരേഷ്,സന്തോഷ്​,എൽസി ജോസഫ്,പോൾ രാജ്,സൂസൻ തോമസ്, ബ്ലോക്ക്​ പഞ്ചായത്ത് അംഗം ജോൺസൻ ഉള്ളന്നൂർ,കൃഷി ഓഫീസർ നസീറ ബീഗം എന്നിവരും നാട്ടുകാരും സന്നിഹിതരായ ചടങ്ങിൽ മുതിർന്ന കർഷകനായ എം.ജി രാഘവൻ പിള്ള പാടത്ത് വിത്ത് വിതച്ച് കൃഷി ആരംഭിച്ചു.