17-konni-janeesh

കോന്നി: കോന്നി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ജനങ്ങളുടെ നിരന്തര പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം എൽ എ ആശുപത്രി സന്ദർശിച്ചു.ആശുപത്രിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നിർദ്ദേശം നൽകി .

നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ അശാസ്ത്രീയമാണ്. ദീർഘവീക്ഷണത്തോടെയുള്ള വികസന പ്രവർത്തനങ്ങളാണ് ആവശ്യം. തിരക്കൊഴിവാക്കാൻ കൂടുതൽ കൗണ്ടറുകൾ തുറക്കണം. ഒ.പി കൗണ്ടറിന് മുന്നിൽ ടോക്കൺ സൗകര്യം ഏർപ്പെടുത്തണം. സ്‌പെഷ്യാലിറ്റി കേഡറിലുള്ള നിരവധി ഡോക്ടർ മാർ ആശുപത്രിയിലുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇവരെ ഉപയോഗപ്പെടുത്താൻ കഴിയാത്തതിന് കാരണം. ഡോക്ടർമാരുടെ മുറികൾ രോഗികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിക്കണം.ഡയാലിസിസ് യൂണിറ്റ്,സ്ത്രീ കളുടെയും കുട്ടികളുടെയും ചികിത്സാ വിഭാഗം,നേത്രരോഗ വിഭാഗം,ത്വക്ക് രോഗ വിഭാഗം,ലേബർ റൂം എന്നിവ അടിയന്തരമായി ആശുപത്രിയിൽ ആരംഭിക്കണം. .

കോന്നി ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്റ്​ കോന്നിയൂർ പി.കെ,വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ സുരേഷ്, എലിസബത്ത് രാജു, ജയാ അനിൽ, മാത്യു തോമസ്, ഗ്രാമ പഞ്ചായത്ത് അംഗം ഗീത, ഡെപ്യൂട്ടി ഡി എം ഒ ഡോ. സന്തോഷ് കുമാർ, ആശുപത്രി സൂപ്രണ്ടന്റ് ഡോ. ഗ്രേസ്​ മറിയം ജോസ് .ആർ. എം. ഒ. ഡോ.അരുൺ ജയപ്രകാശ് ഡോ.ഗിരീഷ് എന്നിവരും എം.എൽ.എയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ആശുപത്രിയിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ചു പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ നേരിട്ടോ,അല്ലാതെയോ 30 ന് മുമ്പ് നൽകണമെന്ന് എം.എൽ.എ അറിയിച്ചു.